വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദം; ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കൂവെന്ന് സുരേഷ്ഗോപി

ശാരിക
തൃശൂര്‍ l വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തിൽ ഒമൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താന്‍ മന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂരില്‍ ശക്തൻ തമ്പുരാന്‍റെ പ്രതിമയില്‍ മാലയിട്ട ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ഉന്നയിച്ച വിഷയങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി പറയും. ഞാന്‍ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാന്‍ എന്‍റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചോളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
fsdf