വാഹനാപകടം; നടൻ ബിജുക്കുട്ടന് പരിക്ക്

ഷീബ വിജയൻ
പാലക്കാട്: വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്. വെള്ളിയാഴ്ച രാവിലെ ആറിന് പാലക്കാട് കണ്ണാടി വടക്കുമുറിയില്‍വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബിജുകുട്ടൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു.
Saadsdasads