ആർഎസ്എസ് നേതാവ് കഞ്ചാവവുമായി പിടിയിൽ

ഷീബ വിജയൻ
പത്തനംതിട്ട I അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവവുമായി പിടിയിലായി. ജിതിൻ ചന്ദ്രനാണ് എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് പിടിയിലായത്. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ പിടിയിലായിത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ജിതിന്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന് അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഏറെനാളായി പ്രതി എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. പരിശോധനാ വേളയില്‍ പ്രതിയുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി പാക്കറ്റില്‍ സൂക്ഷിച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.
QQWAQWW