മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ഒക്ടോബർ 22 മുതൽ 31 വരെ

പ്രദീപ് പുറവങ്കര
മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ഒക്ടോബർ 22 മുതൽ 31 വരെ ബഹ്‌റൈനിലെ സാഖിറിലുള്ള എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ വേദിയാകും. ബഹ്‌റൈനിൽ ആദ്യമായാണ് ഗെയിംസ് നടക്കുന്നത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആശിർവാദത്തോടെയാണ് ഗെയിംസ് നടക്കുന്നത്.
ഇത് സംബന്ധിച്ചുള്ള കരാറിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ സാറ ബുഹിജി, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി എന്നിവരുടെ സാന്നിധ്യത്തിൽ എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ യൂസുഫ് ദുവായ്ജും എക്സിബിഷൻ വേൾഡ് ബഹ്റൈൻ ജനറൽ മാനേജർ അലൻ പ്രയോറും ചേർന്ന് ഒപ്പ് വെച്ചു. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൂടാതെ, 11 കായിക ഇനങ്ങളും അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ssdd
sdd