ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

ഷീബ വിജയൻ
കൊച്ചി I ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ വീട്ടിൽ മന്ത്രിയെത്തിയത്. പതിനഞ്ചു മിനിറ്റോളം വീട്ടിൽ തുടർന്ന അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളും സഹോദരനുമായും സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ താരം തയാറായില്ല. തൃശൂരിലെത്തിയ സുരേഷ് ഗോപി അപ്രതീക്ഷിതമായാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
ASADAD