ഇടുക്കി ഉടുമ്പൻചോലയിൽ 10,000ലധികം ഇരട്ടവോട്ടുകളെന്ന ആരോപണവുമായി കോൺഗ്രസ്


ഷീബ വിജയൻ 

ഇടുക്കി I ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോൺഗ്രസ്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം. റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിച്ച് തമിഴ്നാട് സ്വദേശികളെ വോട്ടർ പട്ടികയിൽ ചേർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സേനാപതി വേണു പറഞ്ഞു. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ഉടുമ്പൻചോല നിയോജക മണ്ഡലം. ഇരട്ടവോട്ട് ചെയ്യിക്കുന്ന രീതി വര്‍ഷങ്ങളായി തുടരുന്നുണ്ടെന്നും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് അവിടെയും വോട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.",

article-image

ADSDASDAS

You might also like

  • Straight Forward

Most Viewed