കവർച്ചാ ശ്രമത്തിനിടെ ഫോൺ ഭണ്ഡാരത്തിലേക്ക് വീണു; മോഷ്ടാവ് പിടിയിൽ


ഷീബ വിജയൻ

കൊച്ചി I മോഷണ ശ്രമത്തിനിടെ മോഷ്ടാവിന്‍റെ മൊബൈൽ ഫോൺ ഭണ്ഡാരത്തിൽ വീണു. ഫോണെടുക്കാന്‍ മറ്റുവഴിയില്ലാതായതോടെ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമം തുടങ്ങി. ഈ ശബ്ദം കേട്ട് സമീപവാസികള്‍ ഉണരുകയും മോഷ്ടാവിനെ കൈയോടെ പിടികൂടുകയും ചെയ്തു. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുടവൂര്‍ വെട്ടിക്കാക്കുടിയില്‍ മുരളി (46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനാണ് കാന്തം ഉപയോഗിച്ച് ആരക്കുഴ സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നത്. ഇതിനിടെയാണ് ഫോണ്‍ വീണതും പ്രതി പിടിയിലാകുന്നതും. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്‍റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

article-image

ADSDSDSADS

article-image

zxzcadsas

You might also like

  • Straight Forward

Most Viewed