കോട്ടയത്ത് നിയന്ത്രണംവിട്ട കാര്‍ രണ്ടു സ്കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിച്ചു; രണ്ടു സ്ത്രീകൾ മരിച്ചു

ഷീബ വിജയൻ
കോട്ടയം I പാലാ മുണ്ടാങ്കലിൽ നിയന്ത്രണംവിട്ട കാര്‍ രണ്ടു സ്കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. പാലാ-തൊടുപുഴ റോഡിൽ പ്രവിത്താനം പള്ളിക്കു സമീപം രാവിലെ 9.30-ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൊട്ടാരമറ്റം മീനച്ചില്‍ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38), പ്രവിത്താനം സ്വദേശിനി ജോമോൾ സുനിൽ എന്നിവരാണ് മരിച്ചത്. ജോമോൾക്കൊപ്പമുണ്ടായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾ അന്നമോൾ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലായിൽനിന്ന് തൊടുപുഴ ഭാഗത്തേക്ക് ബിഎഡ് പരിശീലനത്തിന് പോവുകയായിരുന്ന വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സ്കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാറിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
AWDADSADSADS