കൊച്ചി ഹണിട്രാപ്പ് കേസ്; പരാതിപ്പെട്ടതിന് തന്നെ കുടുക്കിയതെന്ന് യുവതി, വ്യവസായിക്കെതിരേ കേസ്

ഷീബ വിജയൻ
കൊച്ചി I കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയിൽ വ്യവസായിക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയിലെ ഐടി സ്ഥാപനത്തിന്‍റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരേയാണ് ഇൻഫോ പാർക്ക് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന ഇയാളുടെ പരാതിയിൽ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഇരുവർക്കും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ഇല്ലാതെ തന്നെ ജാമ്യം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. തൊഴിലിടത്തിൽ നേരിട്ട അപമാനത്തിന് താൻ ഐസിസി മുൻപാകെ പരാതി നൽകുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പിൽ കുടുക്കിയതെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞു.
DZXGDSDSF