വോയ്‌സ് ഓഫ് ആലപ്പി മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു. അംഗങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിനും, ജോലിയിടങ്ങളിലെ മാനസീക പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ കലാ പരിപാടികൾ, ഗെയിമുകൾ, ലൈവ് കുക്കിംഗ്, സ്വിമ്മിങ് പൂൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ മെമ്പേഴ്‌സ് നെറ്റിന്റെ ഭാഗമായി നടന്നു. ടുബ്ലിയിലെ ലയാലി വില്ല പൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു.
പത്താം ക്ലാസ്സിലും പ്ലസ് ടു വിലും ഉന്നതവിജയം കരസ്ഥമാക്കിയ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കൾക്ക് പരിപാടിയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്‌തു. വോയ്‌സ് ഓഫ് ആലപ്പി നടത്തിയ ബിരിയാണി ചലഞ്ചിൽ വിജയികളായവർക്കും പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്‌തു. റിഫാ ഏരിയ കമ്മറ്റി (ഏരിയാതല വിജയി), കെ കെ ബിജു (വ്യക്തിഗത വിജയി), സനിൽ വള്ളികുന്നം (വ്യക്തഗത രണ്ടാം സ്ഥാനം) എന്നിവരാണ് വിജയികൾ. ഔഗ്യോഗിക പരിപാടിക്ക് വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായി. ഇത്തരം കുടുംബസംഗമങ്ങൾ നടത്തുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങളും, നേട്ടങ്ങളും ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതപ്രസംഗത്തിൽ വിവരിച്ചു. ട്രഷറർ ബോണി മുളപ്പാംപള്ളി നന്ദി പറഞ്ഞു.
വോയ്‌സ് ഓഫ് ആലപ്പി കലാകാരന്മാരുടെ കൂട്ടായ്‌മയായ അരങ്ങ് ആലപ്പിയിലെ സജീവ അംഗവും, ബഹ്‌റൈനിലെ പ്രശസ്ത സംഗീത അധ്യാപകനുമായ രാജാറാം വാദ്യോപകരണങ്ങളുടെ സഹായത്തോടെ നയിച്ച സംഗീത നിശ പരിപാടിക്ക് കൊഴുപ്പേകി. മെമ്പേഴ്‌സ് നെറ്റിന്റെ കോർഡിനേഷൻ നിതിൻ ചെറിയാൻ, ഗോകുൽ കൃഷ്‌ണൻ എന്നിവർ നടത്തി. കെ കെ ബിജു, സനിൽ വള്ളികുന്നം, സന്ദീപ് സാരംഗ്, സേതു ബാലൻ, അജിത് കുമാർ, രതീഷ്, സന്തോഷ്, ജഗദീഷ് ശിവൻ, ബിനു, അനന്ദു, ബെന്നി തുടങ്ങി നിരവധിപേർ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ASASASD
ASASASD
DASDADAS