വീട്ടുവളപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ഷീബ വിജയൻ
പാലക്കാട് I പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ വീണു കിടക്കുന്ന തേങ്ങ എടുക്കാൻ പോയപ്പോഴായിരുന്നു അപകടം. തോട്ടത്തിൽ വൈദ്യുതി കമ്പി പൊട്ടി വീണു കിടക്കുകയായിരുന്നു. തോട്ടത്തിലെ മോട്ടോർപുരയിലേക്ക് വലിച്ച വൈദ്യുതി ലൈനാണ് പൊട്ടിവീണത്. രാവിലെ ഏഴുമണിയോടെ മാരിമുത്തുവിനെ കാണാതായതോടെ ബന്ധുക്കൽ നടത്തിയ തിരച്ചിലിലാണ് ഷോക്കേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചത്ത പാമ്പും സമീപത്ത് കിണ്ടായിരുന്നു.
ADSADFS