വി.എസിന് കാപിറ്റൽ പണിഷ്മെന്‍റ് വിധിച്ചത് ഒരു പെൺകുട്ടി, അധിക്ഷേപം സഹിക്കവയ്യാതെ അദ്ദേഹം വേദിവിട്ടു ; തുറന്നടിച്ച് സുരേഷ് കുറുപ്പ്


ഷീബ വിജയൻ 

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് കാപിറ്റൽ പണിഷ്മെന്‍റ് കൊടുക്കണമെന്ന് ഒരു യുവ വനിതാ നേതാവ് പറഞ്ഞുവെന്ന് വെളിപ്പെടുത്തലുമായി മുൻ എംപി സുരേഷ് കുറുപ്പ്. ഒരു ദിനപത്രത്തിന്‍റെ വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് തുറന്നുപറച്ചിൽ നടത്തിയത്. 2015 ൽ ആലപ്പുഴയിൽ നടത്തിയ സിപിഎം സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളനത്തിൽ നിന്ന് വി.എസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്. ഒരു പെൺകുട്ടിയാണ് പരാമര്‍ശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമര്‍ശത്തിന് പിന്നാലെ വി.എസ് സമ്മേളനം ബഹിഷ്കരിച്ച് പോവുകയായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ലെന്നും സുരേഷ് കുറുപ്പ് പറയുന്നു. കൊച്ചുമക്കളുടെ പ്രായമുള്ളവർ സമ്മേളനത്തിൽ നിലവിട്ട ആക്ഷേപങ്ങളുന്നയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ്‍കുറുപ്പ് വിവാദ പരാമര്‍ശത്തിലേക്ക് കടക്കുന്നത്. അതേസമയം ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായിട്ടില്ല.

article-image

XXZXZCXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed