വോയിസ് ഓഫ് ട്രിവാൻഡ്രം വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I അന്തരിച്ച മുൻ മുഖ്യമന്ത്രിയും ദീർഘകാലം പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ വോയിസ് ഓഫ് ട്രിവാൻഡ്രം അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന വി.എസ്. അനുസ്മരണ യോഗം സംഘടനാ വൈസ് പ്രസിഡൻ്റ് മനോജ് വർക്കലയുടെ അധ്യക്ഷതയിൽ ചേർന്നു.
സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ മണിലാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലോക കേരള സഭാംഗം ഷാജി മൂതല വി.എസ്. അനുസ്മരണ പ്രഭാഷണം നടത്തി. സ്ത്രീപക്ഷ രാഷ്ട്രീയം, പരിസ്ഥിതി, ആധുനിക സാങ്കേതിക വിദ്യ തുടങ്ങിയ പുതിയകാലത്തിന് അനുസൃതമായി ചിന്തിക്കാനും തൻ്റെ നിലപാടുകളെ കാലത്തിനനുസരിച്ച് മാറ്റാനും സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാനും കഴിഞ്ഞ പകരം വെക്കാനില്ലാത്ത നേതാവായിരുന്നു വി.എസ്. എന്ന് അദ്ദേഹം അനുസ്മരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അൻഷാദ്, ഷിബു നളിനം, അനിൽ കുമാർ, അനീഷ്, സന്തോഷ് കുമാർ, അംഗങ്ങളായ സിറാജ്, ഷീബ ഹബീബ് എന്നിവരും യോഗത്തിൽ വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു.
cxcxzcx