അമ്മ എത്തി; വൈദ്യുതഘാതമേറ്റ് മരിച്ച മിഥുന്‍റെ സംസ്കാരം ഇന്ന്

ശാരിക
കൊച്ചി l തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതഘാതമേറ്റ് മരിച്ച മിഥുന്‍റെ അമ്മ സുജ നാട്ടിലെത്തി. ഇളയമകനും ബന്ധുക്കളും നെടുന്പാശ്ശേരി വിമാനത്താവളത്തിയിരുന്നു. സുജയുമായി ഇവർ പോലീസ് അകമ്പടിയോടെയാണ് കൊല്ലത്തേക്ക് യാത്ര തിരിച്ചത്.
തുർക്കിയിൽ നിന്നുമാണ് സുജ നെടുമ്പാശേരിയിലെത്തിയത്. ഇന്ന് വൈകുന്നേരമാണ് മിഥുന്‍റെ സംസ്കാരം. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമായി നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. വൈകിട്ട് അഞ്ചിന് ശാസ്താംകോട്ട വിളന്തറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
േ്േ്ി