കീമീല്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ല; ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു


ശാരിക

തിരുവനന്തപുരം: കീമീല്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും തെറ്റായ രീതിയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ ഭൂരിഭാഗം വിദ്യാര്‍ഥികളും അനീതി നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. അതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ഫോര്‍മുലയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

എന്നാല്‍ കോടതി അത് റദ്ദാക്കി. സംസ്ഥാന ബോര്‍ഡിന്‍റെ കീഴില്‍ പഠിച്ച കുട്ടികള്‍ക്ക് പ്രയാസമുണ്ടായതിന് കാരണം സര്‍ക്കാരിന്‍റെ തീരുമാനമാണെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം കോടതി ഉത്തരവ് കാരണം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ തീരുമാനം കീം ഫലത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

article-image

dsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed