സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി


ശാരിക

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതിയെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ താൻ പറഞ്ഞത് കോടതിയുടെ നിലപാടാണ്. ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ല. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരേ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തുവന്നിരുന്നു. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല. ഇക്കാര്യത്തിൽ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. സർക്കാർ ചർച്ചക്ക് തയാറായത് മാന്യതയാണ്. സമുദായത്തിന്‍റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് ഓർക്കണം. ചർച്ചക്ക് വിളിച്ചത് മാന്യമായ നടപടിയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങൾ ചൊടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed