എലിവേറ്റർ രം​ഗത്ത് പുതിയ ഉണർവായി കെജിസി ഫ്യൂജി എലിവേറ്റർ കമ്പനി പ്രവർത്തനമാരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ i ബഹ്‌റൈനിലെ നിർമ്മാണ, അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് ഉണർവ് നൽകിക്കൊണ്ട് കെജിസി ഫ്യൂജി എലിവേറ്റർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു. റിഫയിൽ ആരംഭിച്ച സംരംഭം ബഹ്റൈൻ പാർലിമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, ഐമാക്ക്, ബിഎംസി മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. 

article-image

വെർട്ടിക്കൽ മൊബിലിറ്റി രംഗത്ത് ഉന്നത ഗുണനിലവാരമുള്ള സേവനങ്ങളാണ് തങ്ങൾ നൽകുന്നതെന്ന് കെജിസി ഫ്യൂജി എലിവേറ്റർ കമ്പനി ഡയറക്ടർ ആദർശ് കമലൻ ഉദ്ഘാടനചടങ്ങിൽ വ്യക്തമാക്കി. മാർക്കറ്റിംഗ് മാനേജർ പ്രസാദ് എസ്, സേഫ്റ്റി ഓഫീസർ നന്ദു പ്രസാദ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനു ആദർശ് എന്നിവരാണ് പ്രധാന ടീം അംഗങ്ങൾ. മാറിവരുന്ന സാഹചര്യങ്ങളിൽ ആധുനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത സമഗ്രമായ എലിവേറ്റർ സൊല്യൂഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ പാസഞ്ചർ ലിഫ്റ്റുകൾ, ഹോം ലിഫ്റ്റുകൾ, ഡംബ്‌വെയിറ്ററുകൾ, ഗുഡ്‌സ് ആൻഡ് ഫ്രൈറ്റ് ലിഫ്റ്റുകൾ, പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത എലിവേറ്ററുകൾ  തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ഉള്ളത്. 

article-image

ഗുണമേന്മ, നവീകരണം, സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകി, ബഹ്‌റൈനിലെ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിലെ അഡ്വാൻസ്ഡ് ലിഫ്റ്റ് സിസ്റ്റങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുക എന്നതാണ് കെജിസി ഫ്യൂജി എലിവേറ്റർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്  ലക്ഷ്യമിടുന്നത്.

article-image

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത്തരം പുതിയ സംരംഭങ്ങൾ നൽകുന്ന സംഭാവനകളെ തന്റെ ആശംസ പ്രസംഗത്തിൽ എംപി ഹസ്സൻ ഈദ് ബുഖമ്മാസ് അഭിനന്ദിച്ചു. ദേശീയ അടിസ്ഥാന സൗകര്യ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും ഇത്തരം സംരംഭങ്ങൾക്കുള്ള നിർണായക പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. വിശിഷ്ടാതിഥിയായി പങ്കെടുത്ത സുധീർ തിരുനിലത്തും ആദർശ് കമലന്റെ സംരംഭകത്വ മനോഭാവത്തെയും അദ്ദേഹത്തിന്റെ അർപ്പണബോധമുള്ള ടീമിനെയും അഭിനന്ദിച്ചു. ഈ സംരംഭം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രാദേശിക എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ പിന്തുണയ്ക്കുമെന്നും ബഹ്‌റൈന്റെ വ്യാവസായിക ശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക്: www.kamalangroupcompany.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed