ബി.ജെ.പിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; വി. മുരളീധരപക്ഷത്തിന് പ്രാതിനിധ്യമില്ല


ശാരിക തിരുവനന്തപുരം: ബി.ജെ.പിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലു ജനറൽ സെക്രട്ടറിമാരും 10 വൈസ് പ്രസിഡന്റുമാരുമടങ്ങുന്ന ഭാരവാഹി പട്ടികയാണ് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ജനറൽ സെക്രട്ടറിമാരിൽ വി. മുരളീധരപക്ഷത്തിന് പ്രാതിനിധ്യമില്ലാതായി. എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഷോൺ ജോർജ്, മുൻ ഡി.ജി.പി ആർ. ശ്രീലേഖ, സി. കൃഷ്ണകുമാർ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ, പി. സുധീർ, ബി. ഗോപാലകൃഷ്ണൻ, ഡോ.അബ്ദുൽ സലാം, കെ. സോമൻ, കെ.കെ. അനീഷ് കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ​ഷോൺ ജോർജും ആർ. ശ്രീലേഖയും നേതൃനിരയിലേക്ക് വന്നതാണ് പ്രധാന മാറ്റം. ഇ.കൃഷ്ണദാസ് ആയിരിക്കും ട്രഷറർ. മേഖല അധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും നിയമിച്ചു. സംസ്ഥാന അധ്യക്ഷ​ന്റെ ശൈലിക്ക് എതിരെ കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധര പക്ഷം വലിയ വിമർശനം ഉയർത്തിയിരുന്നു. അതിനു പിന്നാലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലെത്തി ഒരു വിഭാഗം നേതാക്കളുടെ നിലപാടിൽ ദേശീയ നേതൃത്വത്തെ കടുത്ത എതിർപ്പ് അറിയിക്കുകയും ചെയ്തു.തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, പാർട്ടിയിൽ നിന്ന് പൂർണ സഹകരണം കിട്ടുന്നില്ലെന്നും പരാതി ഉന്നയിച്ചു. അതിനു പിന്നാലെയാണ് സംസ്ഥാന ഭാരവാഹികളുടെ പട്ടികയിൽ നിന്ന് മുരളീധര പക്ഷത്തെ വെട്ടിയത് എന്നാണ് റിപ്പോർട്ട്. സെക്രട്ടറിമാർ: അശോകൻ കുളനട (പത്തനംതിട്ട), കെ.രഞ്ജിത്ത് (കണ്ണൂർ), രേണു സുരേഷ് (എറണാകുളം), വി.വി.രാജേഷ് (തിരുവനന്തപുരം), പന്തളം പ്രതാപൻ (ആലപ്പുഴ), ജിജി ജോസഫ് (എറണാകുളം), എം.വി.ഗോപകുമാർ (ആലപ്പുഴ), പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം), പി.ശ്യാംരാജ് (ഇടുക്കി), എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം), ഓഫിസ് സെക്രട്ടറി – ജയരാജ് കൈമൾ (തിരുവനന്തപുരം) സോഷ്യൽ മീഡിയ കൺവീനർ – അഭിജിത്ത് ആർ.നായർ (ഇടുക്കി) മുഖ്യ വക്താവ് – ടി.പി.ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട്) മീഡിയ കൺവീനർ– സന്ദീപ് സോമനാഥ് (കോട്ടയം) സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ – അഡ്വ.വി.കെ. സജീവൻ (കോഴിക്കോട്).

article-image

്ു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed