അങ്കണവാടിയിൽ ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം


ഷീബ വിജയൻ 

പാലക്കാട്: ഒറ്റപ്പാലത്ത് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാലപൊട്ടിക്കാൻ ശ്രമം. ഒറ്റപ്പാലം പഴയ ലക്കിടിയിലെ പതിനാലാം നമ്പർ അങ്കണവാടിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുട്ടിയെ അങ്കണവാടിയിൽ ചേർക്കാനെന്ന് പറഞ്ഞെത്തിയ ആൾ കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാല പൊട്ടിക്കാൻ‌ ശ്രമിക്കുകയായിരുന്നു. ടീച്ചർ ബഹളം വെച്ചതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.

article-image

dsadfsadsfas

You might also like

  • Straight Forward

Most Viewed