ദിവസങ്ങൾക്കുള്ളിൽ ഹമാസ് തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

ശാരിക
വാഷിങ്ടൺ: ദിവസങ്ങൾക്കുള്ളിൽ ഹമാസ് തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതിനുള്ള കരാർ ഹമാസുമായി വൈകാതെ ഉണ്ടാക്കുമെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് അവസാനിപ്പിക്കാൻ നമുക്ക് സാധിക്കുമെന്നും 60 ദിവസത്തെ വെടിനിർത്തലിൽ ആദ്യ ബാച്ച് ബന്ദികളെ ഇസ്രായേലിൽ എത്തിക്കുമെന്നും പിന്നീടുള്ള വെടിനിർത്തൽ ചർച്ചകളിൽ ഇത് അവസാനിപ്പിക്കാനുള്ള വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ യുദ്ധലക്ഷ്യം നേടാൻ കഴിയാത്തതാണെന്ന് താൻ വിശ്വസിക്കുന്നില്ല. ഹമാസിനെ നമുക്ക് തോൽപിക്കാൻ സാധിക്കുക തന്നെ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, ഫലസ്തീൻകാർക്കെതിരെ ഇസ്രായേൽ. ഗസ്സയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 82 പേരാണ് കൊല്ലപ്പെട്ടത്. 247 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ നേർക്ക് നടന്ന ആക്രമണങ്ങളിൽ മാത്രം ഒമ്പതുപേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
asdads