വി.എസിന്റെ നില അതീവ ഗുരുതരം: വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നില്ല


ഷീബ വിജയൻ 

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതം വന്നതിനു പിന്നാലെ ഈ മാസം 23നാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വി.എസിന്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നാണ് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

വി.എസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ആരോഗ്യനില വിലയിരുത്തുന്നത്. 101 വയസാണ് വി.എസിന്. വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

 

article-image

dfasfdfdsds

You might also like

Most Viewed