പീരുമേട്ടിലെ സീതയുടെ മരണം കൊലപാതകം; കാട്ടാന ആക്രമണത്തിന്‍റെ ലക്ഷണമില്ല


ഷീബ വിജയൻ

ഇടുക്കി: പീരുമേട്ടില്‍ വനത്തില്‍വച്ച് മരിച്ച ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഇയാളെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സീതയെ കാട്ടാന ആക്രമിച്ചതിന്‍റെ യാതൊരു ലക്ഷണവുമില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്ന പാടുകള്‍ കണ്ടെത്തി. തലയിലെ ഇരുവശത്തുമുള്ള മാരക പരിക്കുകള്‍ മരം പോലുള്ള പ്രതലത്തില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ടായതാണ്. തലയുടെ പിന്‍ഭാഗത്തെ മുറിവ് പാറയില്‍ തലയിടിച്ച് ഉണ്ടായതാണെന്നുമാണ് നിഗമനം. വലതുവശത്തെ ഏഴ് വാരിയെല്ലുകളും ഇടതുവശത്തെ ആറ് വാരിയെല്ലുകളും തകര്‍ന്നു. മൂന്ന് വാരിയെല്ലുകള്‍ ശ്വാസകോശത്തില്‍ തറഞ്ഞുകയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം പറയുന്നു.

article-image

ADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed