മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പോലീസുകാര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും


ഷീബ വിജയൻ 

കോഴിക്കോട്: മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേര്‍ക്കപ്പെട്ട പോലീസുകാര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഈ മാസം ആദ്യമാണ് മലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്‌മെന്‍റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തത്. പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതിചേര്‍ക്കപ്പെട്ടത്. പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. കേന്ദ്രത്തിലെ നിത്യ സന്ദര്‍ശകരായ ഇരുവരുടെയും അക്കൗണ്ടിലേക്ക് വന്‍ തുകയും എത്തിയിരുന്നു. കേസില്‍ പ്രതിചേര്‍ത്തതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു.

article-image

ASDADSADSAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed