ബംഗളൂരു ചിന്നസ്വാമി ദുരന്തം: ആര്‍സിബി മാര്‍ക്കറ്റിംഗ് മേധാവി അറസ്റ്റില്‍


ഷീബ വിജയൻ

ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തിൽ ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സോസലെ അറസ്റ്റില്‍. ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണിത്. ആര്‍സിബി അധികൃതരുടെ അറസ്റ്റിന് അടക്കം വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സംഭവത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസെടുത്തിരുന്നു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ എന്ന ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്.

article-image

dfggfsdffg

You might also like

  • Lulu Exchange
  • Straight Forward

Most Viewed