ഭാരതമാതാവിന്‍റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം: ഗവർണർ തെറ്റ് തിരുത്തണമെന്ന് മന്ത്രി ശിവൻകുട്ടി


ഷീബ വിജയൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതമാതാവിന്‍റെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശിവൻകുട്ടി പ്രതികരിച്ചു. പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും ശിവൻകുട്ടി ആരോപിച്ചു. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ല. മറ്റാരെക്കാളും സർക്കാരിന് താത്പര്യമുള്ള വിഷയമാണത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയം അറിഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

article-image

asDSAADSDSAADS

You might also like

Most Viewed