പ്ലസ് വണ്‍ ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം ഇന്ന് മുതൽ


പ്ലസ് വണ്‍ ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം ഇന്ന് വൈകുന്നേരം നാലു മുതൽ ആരംഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ പ്രവേശനത്തിനായുള്ള വെബ്സൈറ്റിൽ ലഭ്യമാണ്.

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള ഹെൽപ് ഡെസ്കുകൾ ഇന്നു പ്രവർത്തനം തുടങ്ങും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് താമസ സ്ഥലത്തിനു സമീപമുള്ള ഹൈസ്കൂൾ അല്ലെങ്കിൽ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിന്‍റെ സഹായത്തോടെ അപേക്ഷകൾ സമർപ്പിക്കാം.

ഈ മാസം 20 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. തുടർന്ന് 24ന് ട്രയൽ അലോട്ട്മെന്‍റ് നടത്തും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ രണ്ടിന്. ജൂണ്‍ 17ന് അവസാന അലോട്ട്മെന്‍റ് നടത്തി 18 മുതൽ ക്ലാസുകൾ ആരംഭിക്കും.

article-image

മിേ്ി

You might also like

Most Viewed