സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി ഭരണഘടന ഭേദഗതി വേണമെന്ന് ആവശ്യം

സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി ഭരണഘടന ഭേദഗതി വേണമെന്ന ആവശ്യവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ. അബ്ദുൽ വാഹിദ് ഖരാത്തയുടെ നേതൃത്വത്തിലുള്ള 23 എം.പിമാരാണ് നിർദേശം സമർപ്പിച്ചത്. പുതിയ ഭേദഗതി നടപ്പായാൽ പൗരന്മാരുടെ യോഗ്യതകൾക്കനുസരിച്ച് തൊഴിൽ നൽകേണ്ടത് സർക്കാറിൻറെ നിയമപരമായ ഉത്തരവാദിത്തമായി മാറും. ബഹ്റൈൻ ഭരണഘടന ആർട്ടിക്ൾ 13ലെ ഖണ്ഡിക (ബി) ആണ് ഭേദഗതി ചെയ്യണമെന്ന് നിർദേശിച്ചിട്ടുള്ളത്.
നിലവിൽ ജോലി ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് മാത്രമാണ് ഭരണഘടനയിൽ പറയുന്നത്. എന്നാൽ, പുതിയ ഭേദഗതിയിലൂടെ തൊഴിൽ രംഗത്ത് നീതിയും തുല്യതയും ഉറപ്പാക്കാനും, സ്വദേശികൾക്ക് മുൻഗണന നൽകാനും സർക്കാറിന് നേരിട്ടുള്ള ചുമതലയുണ്ടാകും. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും, സ്വദേശികളും വിദേശികളും തമ്മിലുള്ള അവസരങ്ങളിലെ അസമത്വവും പരിഗണിച്ചുകൊണ്ടാണ് ഈ നിർദേശമെന്ന് എം.പിമാർ വ്യക്തമാക്കി. പുതിയ ഭേദഗതി നിയമമായാൽ എല്ലാ തൊഴിലുകളിലും സ്വദേശികൾക്ക് മുൻഗണന ലഭിക്കുമെന്നാണ് എംപിമാരുടെ പ്രതീക്ഷ.
ddsf