വേടനെതിരേ വനംവകുപ്പിന്‍റെ വേട്ടയാടല്‍ നടന്നു: എം.വി.ഗോവിന്ദന്‍


പുലിപ്പല്ല് കേസില്‍ വേടനെ പിന്തുണച്ച് സിപിഎം. വേടനെതിരേ വനംവകുപ്പിന്‍റെ വേട്ടയാടല്‍ നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചതെന്ന് വേടന്‍ പറഞ്ഞതാണ്. ഈ സാഹചര്യത്തിൽ വനംവകുപ്പ് നടപടികള്‍ പരിശോധിക്കേണ്ടതാണെന്ന് ഗോവിന്ദൻ പറഞ്ഞു. പാവപ്പെട്ട ജനവിഭാഗത്തിന്‍റെ പ്രതിനിധിയാണ് വേടന്‍. ലഹരി ഉപയോഗിക്കരുതെന്ന് പാട്ടില്‍ തന്നെ വേടന്‍ പറയാറുണ്ട്. തിരുത്തുമെന്ന് വേടന്‍ തന്നെ പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്ന സാഹചര്യമുണ്ടായെന്ന് വേടന്‍ തന്നെ സമ്മതിച്ചതാണ്. ആ കുറ്റത്തിന് വേടനെതിരേ നടപടി സ്വീകരിക്കാം. പുലിപ്പല്ലെന്ന് കരുതുന്ന സാധനം ഒരു സുഹൃത്ത് നല്‍കിയതാണെന്ന് വേടന്‍ പറഞ്ഞതാണ്. വേട്ടയാടലിന്‍റെ കാര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ വനംവകുപ്പിന് ജാഗ്രതക്കുറവുണ്ടായെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞത് ശരിയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

article-image

ADFSFADESDEFSGSD

You might also like

Most Viewed