ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്; പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കില്ല


ആന്റണി രാജു എംഎല്‍എ പ്രതിയായ തൊണ്ടിമുതല്‍ കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. നിലവിലെ പ്രോസിക്യൂട്ടര്‍ കേസ് നന്നായി കൈകാര്യം ചെയ്യില്ലെന്ന് കരുതാനാവില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. മാധ്യമ പ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവല്‍ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. സുപ്രീംകോടതി നിർദേശമനുസരിച്ച് കേസിലെ വിചാരണ തുടങ്ങിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം.

article-image

gdhgfghthdgdfdg

You might also like

  • Straight Forward

Most Viewed