വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടി


മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനൽകിയെന്ന് കേന്ദ്രം. മാർച്ച് 31 എന്നത് ഡിസംബർ 31 വരെ നീട്ടിയെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. വായ്പാ വിനിയോഗത്തിന്‍റെ സമയപരിധിയിൽ വ്യക്തത വരുത്തി സത്യവാംഗ്മൂലം നൽകാത്തതിൽ കേന്ദ്രത്തിനെതിരേ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. കാര്യങ്ങൾ നിസാരമായി എടുക്കരുത്. കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും കോടതി പറഞ്ഞു. ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥന്‍ കോടതിയുടെ മുകളിലാണ് എന്നാണോ കരുതുന്നതുന്നതെന്ന് കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്ലൈറ്റില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്നും കോടതി താക്കീത് നൽകി. വയനാട് പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായ്പയ്ക്ക് മാർച്ച് 31 ആയിരുന്നു സമയപരിധി നിശ്ചയിച്ചത്. ഇത് പ്രായോഗികമല്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാംഗ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. യഥാസമയം സത്യവാംഗ്മൂലം സമർപ്പിക്കാതിരുന്നതോടെയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

article-image

sdsvadesffaeadf

You might also like

  • Lulu Exchange
  • Straight Forward

Most Viewed