ബ്രൂവറിക്ക് അനുമതി നൽകിയത് വിവിധ വകുപ്പുകളുമായി ആലോചിക്കാതെ; കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്


എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയത് വിവിധ വകുപ്പുകളുമായി ആലോചിക്കാതെയെന്ന് മന്ത്രിസഭാ രേഖ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് കാബിനറ്റ് നോട്ട് പുറത്തുവിട്ടത്. മറ്റൊരു വകുപ്പുമായും ഇക്കാര്യം ആലോചിച്ചില്ലെന്ന് മന്ത്രിസഭാ കുറിപ്പില്‍ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പറയുന്നു. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശം എന്നീ വകുപ്പുകളുമായിപ്പോ ലും പ്രാഥമിക ചര്‍ച്ച നടന്നിട്ടില്ലെന്നും എന്തിനാണ് ഈ ഫയല്‍ നീക്കിയതെന്നും സതീശന്‍ ചോദിച്ചു. എത്ര കിട്ടി എന്ന് മാത്രം മന്ത്രി പറഞ്ഞാല്‍ മതിയെന്നും സതീശന്‍ വിമർശിച്ചു.

നവംബര്‍ എട്ടിനാണ് വിഷയം മന്ത്രിസഭാ പരിഗണനയ്ക്ക് എത്തിയത്. ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇക്കാര്യം അറിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വച്ച നോട്ടിലും ഒയാസിസ് കന്പനിയെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി മദ്യ നിര്‍മാണ ശാലകള്‍ നടത്തി വിജയിച്ച കമ്പനിയാണ് ഒയാസിസ് എന്നാണ് കുറിപ്പില്‍ മന്ത്രി രാജേഷിന്‍റെ പ്രശംസ. എന്നാല്‍ കമ്പനി ഡൽഹിയിലും പഞ്ചാബിലുമെല്ലാം കേസിൽ ഉൾപ്പെട്ടെന്ന കാര്യം മറച്ചുവച്ചെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

article-image

aeqswseswgdr

You might also like

  • Lulu Exchange
  • Straight Forward

Most Viewed