11 കോടിയുടെ കരാര്‍ നല്‍കിയതില്‍ ദുരൂഹത; ദിവ്യക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കാൻ ഷമ്മാസ്


 

പി പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും ഭൂമി രേഖയില്‍ വരുമാനം കൃഷി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ വിജിലസില്‍ പരാതി നല്‍കുമെന്നും ഷമ്മാസ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക നിര്‍മ്മാണ കരാറുകളെല്ലാം ലഭിച്ചിരിക്കുന്നത് കണ്ണൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ്. 10.47 കോടിയുടെ കരാറാണ് നല്‍കിയിരിക്കുന്നത്. കരാറുകളെല്ലാം നല്‍കിയത് നേരിട്ടാണ്. കളക്ടറാണ് നിര്‍മ്മിതി കേന്ദ്ര ചെയര്‍മാന്‍. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ താന്‍ പ്രത്യേകിച്ച് ഒരു ആരോപണം ഉന്നയിക്കേണ്ടതില്ലല്ലോയെന്നും ഷമ്മാസ് പറയുന്നു.

നിര്‍മ്മിതി കേന്ദ്ര നേരിട്ടല്ല പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പി പി ദിവ്യയുടെ ബിനാമി കമ്പനിയായ 'കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് ആണ് നിര്‍മിതി കേന്ദ്രയ്ക്ക് നല്‍കിയ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. അരുണ്‍ കെ വിജയന്‍ കളക്ടര്‍ ആയ ശേഷം മാത്രം 5.25 കോടിയുടെ കരാര്‍ നല്‍കിയതില്‍ സംശയമുണ്ടെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

article-image

dfrdftgjtgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed