ചർച്ച ഇപ്പോൾ വേണ്ട ; കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചര്‍ച്ചയ്‌ക്കെതിരേ എ.കെ.ആന്‍റണി


കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചര്‍ച്ചയ്‌ക്കെതിരേ എ.കെ.ആന്‍റണി. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോഴത്തെ ലക്‌ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ നടന്ന കെപിസിസിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എടുത്ത് ചാടരുത്. 2026 അവിടെ നില്‍ക്കട്ടെ. കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് കെപിസിസിക്ക് തീരുമാനിക്കാം. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച പിന്നെ മതി. അനവസരത്തിലെ ചർച്ച ഇപ്പോൾ വേണ്ട. നേതാക്കൾക്ക് തന്‍റെ ഉപദേശം വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ തള്ളിക്കളയാമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

CFFDSZSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed