കലൂരിലെ പരിപാടിയുടെ സംഘാടകരുമായി സിപിഎമ്മിന് ബന്ധം: വി.ഡി സതീശന്‍


കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി പോലീസ് തന്നെ സമ്മതിച്ചല്ലോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജിസിഡിഎയുടെ സുരക്ഷാ വിഭാഗം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് സതീശന്‍ പ്രതികരിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായതില്‍ പോലീസിനും ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ മാത്രം സുരക്ഷ പോലീസ് ഉറപ്പുവരുത്തിയാല്‍ മതിയോയെന്നും സതീശന്‍ ചോദിച്ചു. ആളുകളെ കബളിപ്പിച്ചാണ് പരിപാടിയുടെ സംഘാടകര്‍ പണം വാങ്ങിയത്. പരിപാടിയുടെ സംഘാടകരുമായി സിപിഎമ്മിന് ബന്ധമുണ്ട്. അതുകൊണ്ടാണ് അവരെ സംരക്ഷിക്കാന്‍ സജി ചെറിയാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

article-image

ോ്ാിിൈ്ാേ്ാിേ്ാൈേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed