ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി


ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വകുപ്പ് സെക്രട്ടറിമാരും യോഗത്തിലുണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ കൈയിട്ടു വാരിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് വേണ്ടിയാണ് യോഗം വിളിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ധനമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും.

അതേസമയം, അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചു. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനര്‍ഹരെന്ന് കണ്ടെത്തിയ 63 പേരെ നേരില്‍ കണ്ട് പരിശോധന നടത്താനുള്ള നീക്കം കോട്ടക്കല്‍ നഗരസഭയും തുടങ്ങി. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു. തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.

article-image

DFTFDDFR

You might also like

Most Viewed