കാറിൽ വച്ച് നടിയെ കടന്നുപിടിച്ചെന്ന് പരാതി; മണിയൻപിള്ള രാജുവിനെതിരേ വീണ്ടും കേസെടുത്ത് പോലീസ്


ലൈംഗികാതിക്രമ പരാതി പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരേ കേസെടുത്ത് പീരുമേട് പോലീസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നുപിടിച്ചു തുടങ്ങിയ പരാതിയിലാണ് നടപടി. 2009ൽ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു.

എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പോലീസ് ഐപിസി 356, 376 വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്.

article-image

DFDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed