ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി

തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാൻ ആശുപത്രി വികസന സമിതിയോഗം തീരുമാനിച്ചു. ബിപിഎൽ വിഭാഗത്തെ നിരക്കിൽ നിന്നൊഴിവാക്കി. 20 രൂപ ആക്കനായിരുന്നു ശിപാര്‍ശയെങ്കിലും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പത്ത് രൂപയാക്കി നിജപ്പെടുത്തിയത്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. 75 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. മറ്റ് മെഡിക്കൽ കോളജുകളിലും നിരക്ക് ഏർപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയത്.
sdsdf