കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു നവംബർ 15ന്


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു  നവംബർ 15 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ  കെ.സി.എ  ഹാളിൽ  നടക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു. കെ.പി.എഫ് മെമ്പർമാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളായ  നൃത്ത നൃത്ത്യങ്ങൾ തിരുവാതിര, ഒപ്പന, കരോക്കെ ഗാനങ്ങൾ, മിമിക്രി മുതലായവയും ആരവം നാടൻ പാട്ട് സംഘം അണിയിച്ചൊരുക്കുന്ന നാടൻ പാട്ടുകളും പരിപാടിയോടനുബന്ധിച്ച്  ഉണ്ടായിരിക്കുമെന്ന്   പ്രോഗ്രാം കൺവീനർ അരുൺ പ്രകാശ് അറിയിച്ചു.

ഇതിന്റെ ഭാഗമായി നടന്ന യോഗത്തിൽ കെ.പി. എഫ്  പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതക്കുടി, രക്ഷാധികാരി യു.കെ ബാലൻ , ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എക്സിക്യൂട്ടീവ് മെമ്പർമാർ, മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. 

article-image

sfsf

You might also like

Most Viewed