ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ വനിതാ പ്രൊഡ്യൂസേഴ്‌സ്


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം രൂക്ഷമാകുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിനെതിരേ വനിതാ നിര്‍മാതാക്കള്‍ രംഗത്തത്തി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിന് നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലാ കുര്യനും അയച്ച കത്തിലാണ് വിമര്‍ശനം. അസോസിയേഷന്‍ സമീപനങ്ങള്‍ വനിതാ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്നും വിമര്‍ശനം ഉയര്‍ന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണ്. പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞടുക്കണമന്നും വനിതാ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.

article-image

dffffgfgjjgh

You might also like

  • Straight Forward

Most Viewed