സ്പീക്കറുടെ പരാമര്‍ശം ശരിയായില്ല, ഗാന്ധിവധത്തില്‍ നിരോധിക്കപ്പെട്ട സംഘടനയ്ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത് : ബിനോയ് വിശ്വം


എഡിജിപി ഊഴം വച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്ന് വ്യക്തമാക്കണം.സ്പീക്കർ എ.എൻ ഷംസീറിന്‍റെ ആര്‍എസ്എസ് പരാമര്‍ശം ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗാന്ധിവധത്തില്‍ നിരോധിക്കപ്പെട്ട സംഘടനയ്ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഷംസീറിന്‍റെ പരാമർശം ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കും. അത് ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എം.ആര്‍.അജിത് കുമാർ ഊഴം വച്ച് ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫില്‍ പറയേണ്ടത് മുന്നണി യോഗത്തില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു ഷംസീറിന്‍റെ പ്രതികരണം. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു പരാമർശം. 

article-image

werfrgdrsw

You might also like

  • Straight Forward

Most Viewed