അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നിവിൻ പോളിക്കെതിരെ യുവതി


കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നടൻ നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി. നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതിയിൽ നിവിൻ പോളിക്കെതിരെ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് . നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും.

article-image

sadfsd

You might also like

  • Straight Forward

Most Viewed