റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച സമ്മർ സ്‌കൂൾ സമാപന ചടങ്ങിൽ സമീർ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി


റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച സമ്മർ സ്‌കൂൾ സമാപന ചടങ്ങിൽ അൽ മന്നാഇ പ്രബോധകൻ സമീർ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. രണ്ടുമാസം നീണ്ട വെക്കേഷൻ ക്ലാസിലെ അനുഭവങ്ങൾ വിവിധ വിദ്യാർഥികൾ സദസ്സുമായി പങ്കുവെച്ചു. വിവിധ വൈജ്ഞാനിക പരിപാടികളിലും വിദ്യാർഥികൾ പങ്കാളികളായി. ഖത്തർ പ്രതിനിധി ജുനൈദ് ബിൻ യാക്കൂബ്, ഉസ്താദ് യഹ്‌യ സി.ടി. എന്നിവർ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വേനലവധിക്കുശേഷം റയ്യാൻ സെന്റർ ഓഫ്‌ലൈൻ ക്ലാസുകൾ സെപ്റ്റംബർ ആറിന് വെള്ളിയാഴ്ച മുതലും ഓൺ ലൈൻ ക്ലാസുകൾ സെപ്റ്റംബർ10 ചൊവ്വാഴ്ച മുതലും പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം കൺവീനർ ഫക്രുദ്ദീൻ അറിയിച്ചു. ലത്തീഫ് ചാലിയം സ്വാഗതവും സമ്മർ പ്രോഗ്രാം കോഓഡിനേറ്റർ സലീം പാടൂർ നന്ദിയും പറഞ്ഞു.

article-image

szczsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed