ആസിഫ് അലിയുടെ പേരിൽ ദുബായിൽ ആഡംബര നൗക


നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണുമായി ദുബായി ആസ്ഥാനമായ ഡി3 കമ്പനി. ആഡംബര നൗകയ്ക്ക് ആസിഫ് അലിയെന്ന് പേര് നല്‍കിയാണ് ആസിഫിനെ ആദരിച്ചത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനിയാണ് ഡി3 നൗകയുടെ പേരുമാറ്റിയത്. ഡി3യ്ക്ക് ആസിഫ് അലിയുടെ പേര് പതിപ്പിച്ചുകഴിഞ്ഞു. രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേരും മാറ്റും. സംരംഭകർ പത്തനംതിട്ട സ്വദേശികൾ ആയതിനാൽ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നൽകിയത്. വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി 3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞു.

വിഷയത്തില്‍ വര്‍ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന് ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് കൂട്ടിച്ചേർത്തു.

article-image

aefsfsbdfxfgds

You might also like

  • Straight Forward

Most Viewed