കാണാതായതിന് ശേഷം 2 തവണ വിളിച്ചു, വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം; കലയുടെ സഹോദരൻ

മാന്നാർ കൊലപാതകക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കലയുടെ സഹോദരൻ അനിൽ കുമാർ. കാണാതായതിന് ശേഷവും കലയെന്ന പേരിൽ തനിക്ക് ഫോൺ കോളുകൾ ലഭിച്ചിരുന്നുവെന്നാണ് അനിൽ കുമാർ പറയുന്നത്. കല രണ്ട് പ്രാവശ്യം തൻ്റെ മൊബൈൽ ഫോണിലേക്ക് കോൾ ചെയ്തിരുന്നു. തൻ്റെ ഭാര്യയാണ് കലയുമായി മൊബൈൽ ഫോണിൽ സംസാരിച്ചത്. എന്നാൽ ഈ വിളിച്ചത് കലയാണോ എന്നതിൽ അനിൽ കുമാറിന് ഉറപ്പില്ല. കലയാണ് തങ്ങളെ വിളിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഇയാൾ പറയുന്നത്.
കല ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ മറ്റേതോ സ്ത്രീയായിരിക്കും തന്നെ വിളിച്ചതെന്ന സംശയം അനിൽ പ്രകടിപ്പിച്ചു. കലയുടെ മൊബൈൽ നമ്പറിലേക്ക് പല പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും കിട്ടിയില്ല. അപ്പോഴെല്ലാം ആ മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. പരാതിക്കാരൻ സുരേഷ് കുമാറിന് കൃത്യത്തിൽ പങ്കുണ്ടെന്നും അനിൽ ആരോപിച്ചു
കലയുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതികള്‍ അറിയാതെ ഭർത്താവ് അനില്‍ ശ്രമം നടത്തിയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച മൃതദേഹം കൂട്ടുപ്രതികള്‍ അറിയാതെ ഒന്നാം പ്രതി അനില്‍ അവിടെ നിന്ന് മാറ്റിയെന്നാണ് പൊലീസ് സംശയം. അനിലിനെ ഇസ്രയേലില്‍ നിന്ന് എത്തിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
asDddfsgvdffggh