എം വി നികേഷ് കുമാർ മാധ്യമപ്രവർത്തനം നിർത്തി സജീവരാഷ്ട്രീയത്തിലേയ്ക്ക്

കൊച്ചി:
റിപ്പോർട്ട് ടിവി ചാനലിന്റെ ചീഫ് എഡിറ്ററും, പ്രമുഖ മാധ്യമപ്രവർത്തകനുമായ എം വി നികേഷ് കുമാർ തന്റെ മാധ്യമജീവിതം അവസാനിപ്പിക്കുന്നു. ഇന്നു മുതൽ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയിലൂടെ തന്നെയാണ് വ്യക്തമാക്കിയത്.
2016 -ല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് അഴീക്കോട് മണ്ഡലത്തില്‍ നിന്ന് നികേഷ് നിയമസഭയിലേയ്ക്ക് മല്‍സരിച്ചിരുന്നെങ്കിലും കെ.എം ഷാജിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷം സ്വന്തം ഉടമസ്ഥതയില്‍ ഉള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ വില്‍പന നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചാനലിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍ ഭരണപരമായ ചുമതലകള്‍ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഉചിതമായ സമയം നോക്കി രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുപോകുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലില്‍ തുടര്‍ന്നുവന്നിരുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മറ്റി നികേഷിനെ ജില്ലാ കമ്മറ്റിയിലേയ്ക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടുകൂടി ഇദ്ദേഹം ഇനി പാര്‍ട്ടിയില്‍ സജീവമായി മാറും. ഇത് വഴി വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിപ്പിക്കാനാണ് നീക്കം.
ആദ്യം മല്‍സരിച്ച അഴീക്കോട് മണ്ഡലത്തില്‍ 2016 -ല്‍ ഇദ്ദേഹം തോറ്റിരുന്നെങ്കിലും 2021 -ല്‍ ഇതേ മണ്ഡലത്തില്‍ കെ.വി സുമേഷ് കെ.എം ഷാജിയെ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലം തന്നെ നികേഷിന് അനുവദിക്കാന്‍ സാധ്യത കുറവാണ്. അതു കൊണ്ട് തന്നെ നിലവിൽ കടന്നപ്പള്ളി രാമചന്ദ്രൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ മണ്ഢലത്തിൽ നികേഷിനെ മത്സരിപ്പിക്കാനാണ് സാധ്യത.
റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇന്ന് വൈകീട്ട് മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നികേഷ് കുമാർ നടത്തിയത്. നേരത്തെയും തന്‍റെ രാഷ്ട്രീയം ഇടതുപക്ഷമാണെന്ന നിലയില്‍ പരസ്യമായ നിലപാടുതന്നെ വാര്‍ത്താ പരിപാടികളില്‍ ഇദ്ദേഹം സ്വീകരിച്ചിരുന്നു.
aa