കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കും ‘: സുരേഷ് ഗോപി
കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പുകളിൽ സഹമന്ത്രിയായി സുരേഷ് ഗോപി എം പി ചുമതലയേറ്റു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കും. പുതിയ ടൂറിസം സ്പോട്ടുകൾ കണ്ടെത്തും. അപകട രഹിതമായി തൃശൂർ പൂരം നടത്തും. സിനിമയും മന്ത്രിപദവും ഒരുമിച്ച് കൊണ്ടുപോകും. സിനിമ സെറ്റിൽ ഓഫീസ് പ്രവർത്തിക്കും.
മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിലെത്തി ചുമതല ഏൽക്കും.
ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണും.
ADSDSZDSDSDSFADS