മദ്യനയ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്


മദ്യനയ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഗ്രൂപ്പിൽ ‍ഇപ്പോഴും അർജുൻ രാധാകൃഷ്ണനുണ്ട്. വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

അർജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഈ രീതിയിലാണ് അദ്ദേഹം വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തിയത്. ഇന്നലെയാണ് നേരിട്ട് നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാൻ അർജുൻ കൂട്ടാക്കിയില്ല. തുടർന്ന് നോട്ടീസ് മെയിൽ ചെയ്ത് നൽകുകയായിരുന്നു. വിവാദ ശബ്ദരേഖ വന്ന ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ. ഇപ്പോൾ അംഗം മാത്രമാണ് അർജുൻ.

ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. മദ്യനയ ഇളവിൽ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നിരുന്നത്. മദ്യനയ ഇളവിൽ ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു നിർദേശം.

article-image

assadswdsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed