സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ പുറത്ത്, ലൈസൻസ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന


യൂ ട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി. യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകി. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നല്‍കിയിട്ടുണ്ട്.

17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. ഇയാളുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്. തുടർച്ചയായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.

article-image

asadeqswadefswds

You might also like

Most Viewed