സീബ്രാലൈനില്‍വച്ച് വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്


ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. നല്ലളം പോലീസാണ് കേസെടുത്തത്. വാഹനം അലക്ഷ്യമായി ഓടിച്ചതിനാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ചെറുവണ്ണൂര്‍ സ്‌കൂളിന് മുന്‍ഭാഗത്തുവച്ച് സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബസ് വിദ്യാര്‍ഥിനിയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. കൊളത്തറ സ്വദേശിയായ ഫാത്തിമ റിനയെയാണ് ബസിടിച്ചത്. ഫാത്തിമ അത്ഭുതകരമായി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് വീണ ഫാത്തിമ സ്വയം എഴുന്നേറ്റുവരികയായിരുന്നു. വിദ്യാര്‍ഥിനിക്ക് സാരമായ പരിക്കില്ല.

article-image

fgjghghghgh

You might also like

Most Viewed