കുട്ടികളെ കൂട്ടത്തോടെ വെടിവച്ചു; സുഡാനിൽ വംശഹത്യ നടന്നിരിക്കാമെന്ന്‌ ഹ്യൂമൺ റൈറ്റ്‌സ്‌ വാച്ച്


സുഡാനിലെ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര സംഘർഷത്തിനിടയിൽ വംശഹത്യ നടന്നിരിക്കാമെന്ന്‌ ഹ്യൂമൺ റൈറ്റ്‌സ്‌ വാച്ച്‌. എൽ ജെനീനയിൽനിന്ന് മസാലിറ്റ് നിവാസികളെ നീക്കം ചെയ്യുന്നതിനായി അർധസൈനിക വിഭാഗമായ ആർഎസ്എഫും സഖ്യസേനയും പ്രവർത്തിച്ചുവെന്ന്‌ ഹ്യൂമൺ റൈറ്റ്‌സ്‌ വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ വർഷം ജൂണിൽ എൽ ജെനീനയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആർഎസ്എഫ് കുട്ടികളെ കൂട്ടത്തോടെ വെടിവച്ചതായി റിപ്പോർട്ടിലുണ്ട്‌. സാക്ഷിമൊഴികളെ ഉദ്ധരിച്ചാണ്‌ റിപ്പോർട്ട്‌. പ്രദേശത്ത്‌ 15,000 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്കുണ്ട്‌. ആർഎസ്‌എഫും സൈന്യവും 2023ൽ സംഘർഷം ആരംഭിച്ചശേഷം ഏകദേശം 80 ലക്ഷത്തോളം പേർ പലായനം ചെയ്‌തിട്ടുണ്ട്‌.

article-image

zcsf

You might also like

Most Viewed